പട്ടാളക്കാര്‍ക്ക് മൂന്നു സ്ത്രീകളെ വരെ ബലാല്‍സംഗം ചെയ്യാമെന്നും അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നും പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റേര്‍ട്ടയുടെ പ്രസ്താവന ലോകവ്യാപകമായി വന്‍ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടു രംഗത്തു വന്നവരില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ മകള്‍ ചെല്‍സി ക്ലിന്റനുമുണ്ടായിരുന്നു.
എന്നാല്‍ ചെല്‍സി പറഞ്ഞത് ഡ്യുറ്റേര്‍ട്ടോയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ചെല്‍സിയ്ക്ക് ഇദ്ദേഹം ഉടന്‍ മറുപടി കൊടുക്കുകയും ചെയ്തു. നിന്റെ അച്ഛന്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ മോണിക്ക ലെവന്‍സ്കിയെ ബലാത്സംഗം ചെയ്തപ്പോള്‍ നിനക്ക് എന്ത് തോന്നിയെന്നാണ് ചെല്‍സിയോട് ഡ്യുട്ടേര്‍ട്ട ചോദിക്കുന്നത്. അന്ന് നിനക്ക് നിന്റെ അച്ഛനെ ഓര്‍ത്ത് നാണക്കേട് തോന്നിയോ എന്നും ഡ്യുട്ടേര്‍ട്ട ചോദിച്ചു. ഡ്യറ്റേര്‍ട്ടോ സ്ത്രീകള്‍ക്കെതിരേ മോശമായി സംസാരിക്കുന്നത് ഇത് ആദ്യമായല്ല. തെരഞ്ഞെടുപ്പു കാലത്തും ഇയാള്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുകയും പിന്നീട് തടിയൂരുകയും ചെയ്തിട്ടുണ്ട്