വാഴക്കുളം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാവന വടക്കുംപറന്പിൽ പി.ടി. മനോജിനെതിരേ പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വാഴക്കുളം പോസ്റ്റ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം.
ഇവിടെയുള്ള സ്റ്റേഷനറി കടയിലെത്തിയ യുവതിയുടെ ചിത്രം സമീപത്തുണ്ടായിരുന്ന മനോജ് പകർത്തിയെന്നാണ് യുവതിയുടെ പരാതി.
ബഹളം വച്ച് ഫോണ് പരിശോധിച്ചപ്പോൾ യുവതിയുടെ അവ്യക്തമായ ചിത്രം ഫോണിലുണ്ടായിരുന്നു.
കൈയിലുണ്ടായിരുന്ന ഫോണിലെ കാമറ ഓട്ടോ മോഡിൽ ഓണായി അറിയാതെ ചിത്രം പകർത്തപ്പെട്ടതായാണ് മനോജ് പറയുന്നത്.
യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടർന്ന് പോലീസ് കേസെടുത്ത് മനോജിന് സ്റ്റേഷൻ ജാമ്യം നൽകി.