ഐഫോണ്‍ മാറ്റി നല്‍കില്ല? എങ്കില്‍ മൊബൈല്‍ഷോറൂം തകര്‍ക്കും! യുവതിയുടെ പ്രതികാരം ഇങ്ങനെ! വീഡിയോ കാണാം!

southlive_2017-01_b4b09190-a23f-449b-9164-a1326a9c49af_car647_011817061520സ്മാര്‍ട്ട്‌ഫോണ്‍ തകരാറിലായാല്‍ ആദ്യം എല്ലാവരും സമീപിക്കുക മൊബൈല്‍ ഫോണ്‍ ഷോറൂമുകളിലായിരിക്കും. കാലിഫോര്‍ണിയയിലെ യുവതിയും ഇതുപോലെ ഒരു മൊബൈല്‍ ഷോറൂമിനെ സമീപിച്ചു. ഒരുതവണയല്ല, പലതവണ. ഇന്‍ഷൂറന്‍സ് പ്രകാരം സ്‌ക്രീന്‍ തകര്‍ന്ന ഐഫോണ്‍ മാറ്റി നല്‍കണമെന്നായിരുന്നു 26 കാരിയുടെ ആവശ്യം. ഓരോ തവണ ചെല്ലുമ്പോഴും ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഷോറൂം അധികൃതര്‍ അവരെ ഒഴിവാക്കി. അടുത്തു വരുന്ന തന്റെ പിറന്നാള്‍ ദിനത്തിലെങ്കിലും പകരം ഐഫോണ്‍ തന്നില്ലെങ്കില്‍ വിവരമറിയുമെന്ന് യുവതി ഭീഷണി ഉയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല.

അങ്ങനെ വിടുന്നില്ല എന്നായി യുവതി. തൊട്ടടുത്ത ദിനം കാറുമായി ഷോറൂമില്‍ എത്തി. സിനിമാ ശൈലിയില്‍ പറയുകയാണെങ്കില്‍ ആ ഷോറൂമും നിലംപരിശാക്കി. ഷോറൂമിനുള്ളിലെ യുവതിയുടെ കാറോട്ടത്തില്‍ 20 ലക്ഷമാണ് സ്‌റ്റോര്‍ അധികൃതര്‍ക്ക് നേരിട്ട നഷ്ടം. യുവതിയുടെ പ്രതികാരത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഷോറൂമിന്റെ ജനലിലൂടെയാണ് യുവതി കാറോടിച്ച് കയറ്റിയത്. ജാലകപാളി തകര്‍ന്നുവീണ് ഒരു ഷോറൂം സ്റ്റാഫിന് പരുക്കേറ്റു. കാറിനുള്ളില്‍ നിന്നും ഇറങ്ങി ഷോറൂം ഡിസ്‌പ്ലേ അടിച്ചുതകര്‍ത്ത യുവതി സ്റ്റാഫ് ഓണ്‍ലി ഏരിയയിലേക്ക് കടക്കുന്നതിന് തടസ്സമായി നിന്നയാളെ മര്‍ദ്ദിക്കുകയുമുണ്ടായി. പോലീസ് എത്തി് യുവതിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ക്രിമിനല്‍ കേസെടുത്ത യുവതിക്ക് ആയിരം ഡോളര്‍ പിഴയുമിട്ടു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്.

https://youtu.be/l6JoAST1nmU

Related posts