പെണ്‍കുട്ടിയെ കാണാതായി മൂന്നു വര്‍ഷത്തിനു ശേഷം മോചനം ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍ !വിചിത്രമായ സംഭവം ഇങ്ങനെ…

പെണ്‍കുട്ടിയെ കാണാതായി മൂന്ന് വര്‍ഷത്തിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍. നോയിഡ സ്വദേശിനിയായ കാഷിഷ് റാവത്തിനെ മൂന്ന് വര്‍ഷം മുമ്പാണ് കാണാതായത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അന്ന് നാല് വയസായിരുന്നു കാഷിഷിന് പ്രായം. മൂന്ന് വര്‍ഷമായി കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് കാഷിഷിന്റെ കുടുംബത്തിന് ഭീഷണി കോള്‍ ലഭിച്ചത്.

ജൂലൈ 8 മുതല്‍ പത്ത് വരെ തുടര്‍ച്ചയായി കോളുകള്‍ വന്നുവെന്ന് കുട്ടിയുടെ കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 10 ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോള്‍ വന്നത്. കുടുംബം ഈ വിവരം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. 2016 മെയ് 12ന് വീടിന് സമീപത്തെ പാര്‍ക്കില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്. അന്ന് തന്നെ കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചില്ല. പോലീസ് അന്വേഷണത്തിലെ വീഴ്ചയ്ക്കെതിരെ കുട്ടിയുടെ കുടുംബം പലതവണ രംഗത്ത് വന്നിരുന്നു.

Related posts