കോന്നി: സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളുടെ ഫോണ് ചോർത്തുന്നതായി രമേശ് ചെന്നിത്തല. സർക്കാരിന്റെ അറിവോടെയാണോ ഇത്തരത്തിൽ ഫോണ് ചോർത്തുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് കോന്നിയിൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോന്നിയിലായാലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നാല് മണ്ഡലങ്ങളിലായാലും ഉത്തരവാദിത്വം എല്ലാ നേതാക്കൾക്കുമുണ്ടെന്ന് രമേശ് പറഞ്ഞു. ഏതെങ്കിലും ഒരാൾക്കല്ല, ജയപരാജയത്തിന്റെ ഉത്തരവാദിത്വം. മണ്ഡലത്തിലെ വിവിധ കുടുംബസംഗമങ്ങൾ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു.