തിരുവനന്തപുരം: ഫോണ് ചോർത്തലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തയച്ചു.
ചോർത്തൽ സാധൂകരിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പകപോക്കലാണിത്. സർക്കാർ നടപടികൾ സുപ്രീംകോടതി വിധിക്കും ടെലഗ്രാഫ് ആക്ടിനും വിരുദ്ധമാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.
തന്റെ ഫോണും നിരന്തരം ചോർത്തുന്നുണ്ടെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകരുടെ നന്പർ കണ്ടെത്തി ചോർത്തുകയും അവരെ വിളിച്ച് വരുത്തുന്നുണ്ടെന്നും അവരെ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.