എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാം; സൂ​ക്ഷി​ക്കു​ക, ഫോ​ൺ ഹാ​ക്ക​ർ​മാ​ർ പി​ന്നാ​ലെ​യു​ണ്ട്..!

ന്യൂ​ഡ​ൽ​ഹി: എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഒ​രാ​ളു​ടെ ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. രാ​ജ്യ​ത്തു കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ൻ​ഡ്രോ​യ്‌​ഡ് ഫോ​ണു​ക​ളാ​ണ്. ഇ​ത്ത​രം ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യ സു​ര​ക്ഷ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

ഒ​രു ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ക്ക​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​നു പു​റ​മെ ആ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​ന്നെ​ന്നു വ​രാം.

ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ എ​ങ്ങ​നെ അ​റി​യാം..?

നി​ങ്ങ​ളു​ടെ ഡാ​റ്റാ ഉ​പ​യോ​ഗ​ത്തി​ന്‍റെ തോ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്നാ​ൽ അ​തു ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​മാ​ണ്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഫോ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ൽ​വെ​യ​ർ ആ​ണ് ഡാ​റ്റ ഉ​പ​ഭോ​ഗ​ത്തെ ഉ​യ​ർ​ന്ന തോ​തി​ലെ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഫോ​ണി​ലെ ഡാ​റ്റാ ഉ​പ​യോ​ഗം ഇ​ട​യ്‌​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക.

നി​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക്ര​മീ​ക​രി​ച്ച പാ​സ്‌​വേ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യാ​ൽ തീ​ർ​ച്ച​യാ​യും അ​ത് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ബ്രൗ​സ് ചെ​യ്യു​മ്പോ​ൾ അ​നാ​വ​ശ്യ പോ​പ്പ്-​അ​പ്പ് പ​ര​സ്യ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ക. നി​ങ്ങ​ളു​ടെ അ​റി​വി​ലി​ല്ലാ​ത്ത ആ​പ്പു​ക​ൾ ഫോ​ണി​ൽ ക​ണ്ടാ​ലും സം​ശ​യി​ക്ക​ണം.

ആ​പ്പു​ക​ൾ ഹാ​ക്ക​ർ​മാ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്‌​ത​താ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. നി​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​ത്ത കോ​ളു​ക​ൾ ഹി​സ്റ്റ​റി​യി​ലു​ണ്ടെ​ങ്കി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഓ​ഫ് ആ​കു​ന്നു​ണ്ടെ​ങ്കി​ലും ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ല​ക്ഷ​ണ​മാ​കാം.

ഹാ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ എ​ന്തു ചെ​യ്യ​ണം..?

ല​ളി​ത​മാ​യ പാ​സ് വേ​ഡു​ക​ൾ, ലോ​ക്ക് കോ​ഡു​ക​ൾ തീ​ർ​ച്ച​യാ​യും ഒ​ഴി​വാ​ക്കു​ക. ഒ​രേ പാ​സ്‌​വേ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ബ്ലൂ​ടൂ​ത്ത്, വൈ​ഫൈ ഉ​പ​യോ​ഗ​ശേ​ഷം ഓ​ഫ് ആ​ക്കാ​ൻ മ​റ​ക്കാ​തി​രി​ക്കു​ക. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ​ബ്ലി​ക് വൈ​ഫൈ നെ​റ്റ്‌​വ​ർ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ആ​പ്പു​ക​ളി​ലും ലി​ങ്കു​ക​ളി​ലും മ​റ്റും മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, പാ​സ്‌​വേ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​ക​രു​ത്. ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന സു​ര​ക്ഷാ​അ​പ്ഡേ​റ്റു​ക​ൾ അ​ത​തു സ​മ​യ​ങ്ങ​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക.

Related posts

Leave a Comment