കൊച്ചി: താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആരുടെയും ഫോണ്‍ നമ്പറുകള്‍ പരിചയമില്ലാത്തവര്‍ക്ക് കൈമാറരുതെന്ന് ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് തീരുമാനം.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍ക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്ക്കും പരസ്പരം നമ്പറുകള്‍ നല്‍കാം.
ഇതല്ലാതെ എന്ത് ആവശ്യത്തിന്റെ പേരിലാണെങ്കിലും യൂണിയന് അംഗങ്ങള്‍ ആരും പരിചയമില്ലാത്തവര്‍ക്ക് നമ്പര്‍ കൈമാറരുതെന്നാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.