കൊച്ചി: ഫോൺ കെണി കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹർജി നൽകിയ മഹാലക്ഷിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, വിലാസം വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകൻ കോടതിയ അറിയിച്ചു.
കേസിൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കുന്നതിന് മുന്നേയാണ് മഹാലക്ഷ്മി ഹർജി നൽകിയത്. ഫോൺകെണിക്കേസിലെ പരാതിക്കാരിയായ യുവതി പരാതി പിൻവലിച്ചത് ഭീഷണിയേത്തുടർന്നാണെന്നും അതിനാൽ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നുമായിരുന്നു ഹർജി.കേസ് പരിഗണിക്കുന്നത് ഈ മാസം 14 ലേക്കു മാറ്റി.