ന്യൂഡൽഹി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോർട്ട്. ഇതോടെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണെന്ന് നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോംഗ്-മിന്നിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ചാങ് സോംഗ് പറയുന്നു.
എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ചാങ് സോംഗ് പറയുന്നു. ഉത്തര കൊറിയയുടെ ഭരണം കിം ഏറ്റവും വിശ്വസ്തരായ അടുത്ത അനുയായികളെ ഏൽപ്പിച്ചതായി സിയോളിനെ ചാര ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മേയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അടുത്തകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമാണെന്ന് ചാങ് പറയുന്നു.