‘ചിരി റെയിൽ..!’ ‘കെ റെയിൽ വേണ്ട, കേരളം മതി’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന കെ റെയിൽ സിൽവർലൈൻ ജനകീയ സമിതി കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സംസ്ഥാന സമരജാഥയുടെ സമാപനത്തോട് അനുബന്ധിച്ച് ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തക മേധാ പട്കറും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൗഹൃദം പങ്കുവച്ചപ്പോൾ . മുൻ എം എൽ എ ജോസഫ്. എം. പുതുശ്ശേരി, ഷാജിർഖാൻ, ജെ എസ് എസ് സംസ്ഥാന സെക്രട്ടറി അഡ്വ: എ. എൻ. രാജൻ ബാബു തുടങ്ങിയവർ സമീപം. – അനിൽ ഭാസ്കർ