വിശപ്പിനെന്ത് പണിമുടക്ക്...ദേശീയ പണിമുടക്ക് എന്ന് പറയുമെങ്കിലും ഫലത്തിൽ കേരളത്തിൽ മാത്രമാണു പണിമുടക്കം. കോവിഡ് കാലത്ത് റിസോർട്ടിലെ ജോലി നഷ്ടപ്പെട്ടവരിൽ ഒരാളാണു വീശുവലയെറിയുന്ന ഫ്രാൻസീസ്. പണിമുടക്കാതെ അന്നന്നത്തേക്കുള്ള അന്നത്തിനുള്ള വക തേടുകയാണ് 72 കാരനായ ഫ്രാൻസിസ്. കുമരകം കേളങ്കരി വട്ടക്കായൽ ഭാഗത്തുനിന്നുള്ള കാഴ്ച. -ജോണ് മാത്യു
