സ്റ്റുഡിയോക്കാര്‍ കാശ് വാങ്ങുന്നത് വെറുതെയല്ല! ആരോപണങ്ങളെ തകര്‍ത്തെറിയുന്ന ഫേസ്ബുക്ക് പോസ്റ്റ്; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനപ്രവാഹം

eueuകാര്യങ്ങള്‍ തുറന്നു പറയാനുള്ള ഏറ്റവും മികച്ച വേദിയായാണ് ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ അറിയപ്പെടുന്നത്. ഒട്ടുമിക്ക ആളുകളും, പ്രത്യേകിച്ച് യുവാക്കള്‍ ഈ അവസരം മുതലാക്കുകയും ചെയ്യാറുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാനും പരസ്പരം ചെളി വാരിയെറിയാനും ഇത്തരം സാധ്യതകളെ ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഏതാനും നാളുകളായി ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും പ്രചരിക്കുന്ന ഒന്നാണ് സ്റ്റുഡിയോക്കാരുടെ കൊള്ളലാഭം എന്ന തലക്കെട്ടോടുകൂടിയ ഒരു പോസ്റ്റ്. അഞ്ച് രൂപ മാത്രം ചെലവ് വരുന്ന പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എടുക്കുന്നതിന് 100 രൂപയാണ് സ്റ്റുഡിയോക്കാര്‍ ഈടാക്കുന്നതെന്ന ആശയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു അത്.

കാര്യമായ പ്രതികരണങ്ങളൊന്നും ഇതിനെതിരെ എത്തിയിരുന്നില്ല. എന്നാല്‍ അത്തരം ആരോപണങ്ങളെയെല്ലാം തകര്‍ത്തെറിയുന്ന തരത്തിലുള്ള മറുപടിയുമായാണ് പെരുന്തല്‍മണ്ണ സ്വദേശിയായ നിഖില്‍ ആന്‍ എന്ന ഫോട്ടോഗ്രാഫര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്റ്റുഡിയോ നടത്തിപ്പുകാരന്റെ ജീവിതവും ചെലവുകളും എന്താണെന്ന് വ്യക്തമാക്കുന്നതാണ് നിഖിലിന്റെ പോസ്റ്റ്. കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷം ഇത് വായിക്കുന്നവര്‍ ഉന്നയിച്ചേക്കാവുന്ന ചോദ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിനും വിശദീകരണം നല്‍കിയിട്ടുണ്ട്. നിഖിലിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകള്‍ ലഭിച്ച പോസ്റ്റ് ധാരാളം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

സ്റ്റുഡിയോയുടെ റൂമിനു കൊടുത്ത 150,000 അഡ്വാന്‍സ്
ഇന്റീരിയര്‍ നു കൊടുത്ത 2,00,000
ക്യാമറക്കു കൊടുത്ത () 50,000
പ്രിന്റര്‍ നു കൊടുത്ത 75,000
കംപ്യൂട്ടര്‍ നു ചിലവായ 30,000
ഫ്‌ലാഷ് ലൈറ്റ് നു ചിലവായ 35,000

മാസാമാസം എണ്ണിക്കൊടുക്കുന്ന 10,000 വാടക
സ്റ്റാഫിന് കൊടുക്കുന്ന സാലറി 15,000 അതിനു പോലും ആളെ കിട്ടാന്‍ ഇല്ല.

ഇത്രയും മുടക്കി ഇട്ടിട്ടു ഒരു സ്റ്റുഡിയോ യില്‍ ദിവസം എത്ര പേര് വന്നു ഫോട്ടോ എടുക്കും.???ഈ പറഞ്ഞ 5 രൂപ പോലും ചെലവ് ഇല്ലാതെ പണി വേറേം ഉണ്ട് രാവിലെ ചായയും കടിയും ഉച്ചക്ക് ചോറും കറിയും കുറച്ചു നേരം വിശ്രമവും വൈകിട്ട് ചായ 9 മണിക്ക് വന്നു 5 മണിക്ക് നിറുത്തി പോകുമ്പോള്‍ 800 രൂപ കൂലിയും…
ഇവിടെ സ്റ്റുഡിയോകള്‍ 8 am മുതല്‍ 9pm വരെ തുറക്കണം….പോസ്റ്റ് മുതലാളി വര്‍ഷത്തില്‍ എത്ര ഫോട്ടോ എടുക്കാറുണ്ട്.??? ദിവസം വന്നു എടുക്കാമോ.??? 6 രൂപ തന്നാല്‍ മതി…പിന്നെ സ്റ്റുഡിയോ കള്‍ ഒരിക്കലും വ്യാപാര ശാലകളില്‍ അല്ല പെടുന്നത് അത് സര്‍വീസ് ആണ് അതിനാണ് ചാര്‍ജ്…പിന്നെ ആദ്യ ഫോട്ടോ ക്കു മാത്രമാണ് 100 അത് കഴ്ഞ്ഞു ആ സ്റ്റുഡിയോ എത്ര കാലം ഉണ്ടോ അത്രയും കാലം 50 രൂപക്ക് ആണ് ഫോട്ടോ കൊടുക്കുന്നത്….ആരാന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തില്‍ ഓഫീസ് സ്റ്റാഫ് എന്ന പേരില്‍ മര റൂമില്‍ ഞളിഞ്ഞിരുന്നു ടേബിളിനു മുകളില്‍ വരുന്ന പേപ്പറില്‍ കുത്തി കറക്കി ഇരുന്നു മാസാവസാനം കിട്ടുന്ന സാലറി പോരാ എന്ന് അലമുറ ഇടുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ പടച്ചിറക്കാന്‍ തോന്നും. ഇടയില്‍ കുടുങ്ങിയിട്ട…അന്യന്റെ തൊഴില്‍ ശാലകളില്‍ പട്ടികളുടെ വില പോലുമില്ലാതെ ഓടി നടക്കുന്ന നിങ്ങക്ക് ഒക്കെ ഞങ്ങളെ കാണുമ്പോള്‍ പുച്ചമാകും….വീടിന്‌ടെ ആധാരവും കെട്ടിയ പെണ്ണിന്റെ താലിചെയിനും പണയം വച്ച് സ്വന്തമായി ഒരു സംരംഭം നടത്തി കുടുംബം പൊറ്റുന്നത് കാണുമ്പോള്‍….കയറി ഇറങ്ങി നോക്ക് ഒരു സര്‍ക്കാരാപ്പീസു…. 5ുശമെ വിലയില്ലാത്ത മഷി കൊണ്ട് ഒരു ഒപ്പും സീലും കിട്ടാന്‍ എല്ലാ രേഖകളും ശരിയായാലും കൊടുക്കണം പതിനായിരങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന് മിനിമം 500 അതിനെതിരെ ഇറങ്ങി പോസ്റ്റ് ഉണ്ടാക്ക്… അല്ലാതെ സ്വയം തൊഴില്‍ നടത്തുന്ന ഞങ്ങടെ മുതുകത്തോട്ട് അല്ല…;

സ്റ്റുഡിയോ വര്‍ക്കേഴ്‌സ്‌നു വേണ്ടി
നിഖില്‍ ആന്‍ കലിംഗ

……………………..

പോസ്റ്റ് വായിച്ച് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി

1)10,000 രൂപ വാടകയോ…???
ഞാന്‍ കൊടുക്കുന്നത് ഓരോ സ്ഥലങ്ങളില്‍ 16,500  850  6500
ഓരോ സ്ഥലത്തേയും കച്ചവടവും അങ്ങിനെ തന്നെ 4 ആളുകള്‍ കയറുന്ന സ്ഥലം ആണേ ബില്‍ഡിംഗ് ഓണര്‍ ഇങ്ങനെ വാടക കൂട്ടി കൊണ്ടേ ഇരിക്കും…

2)15,000 രൂപ ശബളം കൊടുക്കുന്നു എന്നോ..???
ഒരു വ്യക്തി കണ്ണാടിയില്‍ നോക്കി തന്റെ മുഖം കാണാറുണ്ടെങ്കിലും ഫോട്ടോയീല്‍ പ്രിന്റ് അടിച്ച് വരുബോ സല്‍മാന്‍ഖാന്റെ ഫെയിസ് കട്ടില്‍ നിന്നും അല്‍പ്പം പോലും വ്യത്യാസം പാടില്ല എന്ന ആഗ്രഹമാണ് അവര്‍ക്ക് അതിലേക്ക് മിനുക്കു പണി എടുക്കാന്‍ അല്‍പ്പമെങ്കിലും കല ഉള്ളവന്‍ വേണം അതിന് 15,000 കൊടുത്താലും ആളെ കിട്ടാനില്ല…പിന്നെ കൂലി ഇതൊന്നും അല്ല കേട്ടോ… ഔട്ട് ഡോര്‍ യൂണിറ്റിനാ… ക്യാമറയും യൂണിറ്റും ഒന്നും ഇല്ലാതെ കൈയ്യും വീശി വന്നലും 3000/ ഡേ കൊടുക്കുന്നുണ്ട് ഞാന്‍…(ഇത് കേട്ട് ഇത് വായിക്കുന്നവര്‍ എല്ലാം ഇങ്ങോട് കയറി വരരുത്… ജോലി കൂടെ കേട്ടോ…

രാവിലെ 6 മണിക്ക് എങ്കിലും യൂണിറ്റും താങ്ങി പിടിച്ച് കല്ല്യാണ വീട്ടില്‍ എത്തണം… ആരും എഴുന്നേറ്റീട്ട് പോലും ഉണ്ടാവില്ല എല്ലാരേം എഴുന്നേല്‍പ്പിച്ച് ചെക്കനെ വിളിച്ച് കുളിക്കാന്‍ പറഞ്ഞു വിട്ട് മേക്കപ്പ് ചെയ്യിപ്പിച്ച് സിങ്കിള്‍ ഫോട്ടോസ് എടുപ്പിക്കണം…ചെക്കന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് ഒപ്പം വാരീ വലിച്ച് ഇട്ട യൂണിറ്റ് മുഴുവന്‍ പാക്ക് ചെയ്ത് വണ്ടിയില്‍ കയറ്റണം.. സ്റ്റുഡിയോ കാര്‍ക്ക് പോകാന്‍ ഉള്ള വണ്ടി അപ്പോഴും ഏര്‍പ്പാടാക്കീട്ട് ഉണ്ടാവില്ല… അത് ചെയ്യിക്കണം.. കിട്ടുന്നത് തള്ളി സ്റ്റാര്‍ട്ട് ചെയ്യുന്ന മാരുതി 800 ആകും… ചെക്കന്‍ പറക്കുന്നത് ജാഗോറില്‍.. അതിനെ ഫോളോ ചെയ്യാന്‍ 800… പിന്നില്‍ എത്തിയോ ഇല്ലേ അതൊന്നും അറിയണ്ട ചെക്കന്‍ വണ്ടീന്ന് ഇറങ്ങുന്ന ഷോട്ട് നിര്‍ബന്ധം…പിന്നെ കെട്ട്… വര്‍ഷത്തില്‍ 200 കല്യാണമെങ്കിലും ഞങ്ങള്‍ വേദിയില്‍ നിന്നും സാക്ഷ്യം വഹിക്കാറുണ്ട് പക്ഷേ അതിലും വലിയ എക്‌സ്പിരിയന്‍സ് ഉള്ള കാരണവന്‍മാര്‍ ഇതുവരെ കേള്‍ക്കാത്ത ആചാരവുമായി ചാടി വീഴും ഞങ്ങളുടെ ക്യാമറയുടെ മുന്നിലേക്ക്… അവര്‍ക്ക് വേണ്ടി ആണ് ഫോട്ടോ എടുക്കുന്നത് എന്നിട്ട് കേള്‍ക്കുന്നതോ’നിങ്ങടെ ഒരു പോട്ടോം കുന്ത്രാണ്ടോം…’കഷ്ടപെട്ട് അവരുടെ കൈ നീട്ടലും മുന്നീ ചാട്ടവും ഒഴിവാക്കി ഷൂട്ട് ചെയ്യുബോ വരും അടുത്ത കമന്റ് ‘നിങ്ങള്‍ ഒക്കെ ഇങ്ങനെ മുന്നില്‍ നിന്നാല്‍ അവിടെ ഇരിക്കുന്നവര്‍ക്ക് കാണുമോ..??’എന്നിട്ട് താലി കെട്ടുന്നതില്‍ കുളത്ത് ഇടുന്ന സീന്‍ നഷ്ട്ടമായാല്‍ തുടങ്ങും ഏല്‍പ്പിച്ച വീട്ടു കാരുടെ പരാതി…ആ വീട്ടില്‍ നാത്തൂന്‍ വിഭാഗം ഉണ്ടെങ്കില്‍ പറയും വേണ്ട…കെട്ടു കഴിഞ്ഞാല്‍ കുടുംബക്കാരെ മുഴുവന്‍ വിളിച്ചു വരുത്തി വേണം ഫോട്ടോ എടുക്കാന്‍… ഞങ്ങക്കല്ലേ ആവശ്യം…ഗ്രൂപ്പ് നിക്കുന്നവര്‍ക്ക് ഫോട്ടോ ക്ലിക്ക് ചെയ്യുന്ന സമയത്താകും അതു വരെ ഇല്ലാത്ത കാട്ടിക്കൂട്ടലും സംസാരവും.. റെഡി.. റെഡി.. എന്നു വിളിച്ച് പറഞ്ഞ് തൊണ്ട പൊട്ടും…

4)ഗ്രൂപ്പ് എടുത്തു കഴിയുമ്പോഴേക്കും വരും നേരത്തെ പറഞ്ഞ ആ കാരണവന്‍മാര്‍….’അതേയ്… 2 മണിക്ക് അവിടെ കയറണം.. അലേല് പ്രശ്‌ന മാ…. രാഹു കാലം കഴിയും…’ഞാന്‍ മനസില്‍ വിചാരിക്കും ” ദൈവമേ ഇവര്‍ക്ക് ഒന്നും പെങ്കുട്ടികളെ കൊടുക്കലേ…ആ കുട്ടി എങ്ങാനും പ്രസവിക്കാന്‍ നീക്കുന്ന നേരത്ത് നിക്ക് മോളേ ഇപ്പോ പ്രസവിക്കണ്ട രാഹു കാലം ആയിട്ടില്ല 1 മണിക്കൂര്‍ കൂടി ഉണ്ട്..’ എന്ന് പറഞ്ഞാല്‍ ഉള്ള അവസ്ഥ….(സത്യം അതല്ല.. അവരുടെ സദ്യ ഉണ്ട് കഴിഞ്ഞിരിക്കും.. പിന്നെ അവര്‍ക്ക് ഒരു ഉച്ച മയക്കം വേണം അതിന് കല്യണത്തിന് പോയിടത്ത് സൗകര്യം ഉണ്ടാകില്ലല്ലോ)ഹും ശരി ഞങ്ങളായി രാഹു തെറ്റിക്കുന്നില്ല പോകാം കപ്പിള്‍ അവിടുന്ന് എടുക്കാം എന്നു പറഞ്ഞ് വണ്ടിയില്‍ കയറും… ചിലപ്പോ ഫുഡ് ന് ടെയീം കിട്ടില്ല… രാവിലെ ഒരു ചായ മാത്രമാവും കിട്ടിയത്…അങ്ങനെ ചെക്കന്റെ പിന്നില്‍ വീണ്ടും പറന്ന് വീട്ടി കയറുന്നതും എടുത്ത് കപ്പിള്‍ എടുക്കാന്‍ പോകാം എന്ന് പറയുമ്പോഴാകും അടുത്ത കമന്റ് വരുന്നത്… ‘ അതേയ് രാവിലെ മുതല്‍ തുടങ്ങിയത് അല്ല ഇനി നിര്‍ത്തി കൂടേ…???’ചിലപ്പോ റിസപ്ഷനു റെഡി ആകാന്‍ പോകും. അപ്പോ ചെറിയ ഒരു ബ്രേക്ക് കിട്ടും അപ്പോ വരും അവിടുത്തെ പിള്ളാര്‍… ‘മാമാ.. ഒരു ഫോട്ടോ…. ‘ എടുത്തു കൊടുത്തില്ലേല്‍ അടുത്ത വര്‍ക്ക് ആ വീട്ടിന്നു പ്രതീക്ഷിക്കണ്ട….എല്ലാം കഴിഞ്ഞ് 10 മണിക്ക് യൂണിറ്റ് പാക്ക് ചെയ്ത് അഡ്വാന്‍സ് ചോദിക്കുമ്പോള്‍ ഇത്ര ഒക്കെ ഇന്ന് വേണോ..? (അന്നേ ക്യാഷ് ഉണ്ടാകു.. 4 വിരുന്നും ഷോപ്പുഗും ടൂറും കഴിഞ്ഞാല്‍ അവന്റെ പായ്യാരം മാത്രമേ കേക്കാന്‍ ഉണ്ടാകു…. ഞങ്ങക്ക് എല്ലാവര്‍ക്കും കൂലി കൊടുക്കേണ്ടേ…??അതിലെ ക്യാമറ കൊണ്ട് എടുക്കാന്‍ വരുന്നവന് മിനിമം 3000 മതിയോ.? ക്യാമറ യൂണിറ്റ് വാടക / എക്‌സ്‌പെന്‍സ് വേറെ…നിവൃത്തികേട് കൊണ്ടാ ആ എക്‌സ്‌പോസര്‍ക്ക് 3000 കൊടുത്ത് വിടുന്നത്… നിങ്ങള്‍ ഞങ്ങളോട് വിലപേശും പോലെ ആ കൂലിക്കാരനോട് പറയാന്‍ ഞങ്ങക്ക് ആവില്ലല്ലോ… കാരണം രാവിലെ മുതല്‍ ഞങ്ങളും ഉണ്ട് അവനോട് ഒപ്പം…സമയത്തിന് അനുസരിച്ച് എഴുതിയതാ… ഇനിയും പോസ്റ്റ് എഡിറ്റിങ്ങ് പ്രതീക്ഷിക്കാം… കോപ്പി അടിക്കണ്ട ഷെയര്‍ ചെയ്‌തോളു….
…………………..
ലൈക്കിന്നും ഷെയറീന്നും മാത്രമായി ഇട്ട പോസ്റ്റ് അല്ല ഇത്…
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു.. നല്ല ഒരു മറുപടി അന്നേ കൊടുക്കണം എന്ന് ഉണ്ടായിരുന്നു… അന്ന് ആ പോസ്റ്റ് മിസ്സായി… അത് ഉണ്ടാക്കി വിട്ടവന്‍ ആരെന്ന് അറിയില്ല പക്ഷേ ആ പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ ഒരോരുത്തരും നമ്മളെ തെറ്റിദ്ധരിച്ചു കൊണ്ടേ ഇരിക്കും… നല്ല ഒരു മറുപടി കണ്ടാല്‍ അത്രയെങ്കിലും ആകുമല്ലോ… ഈ മറുപടി നന്നായിരുന്നു വെങ്കില്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരുടെ മുന്നിലും എത്തിച്ച എല്ലാവര്‍ക്കും നന്ദി….

Related posts