ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് മയാളി ഫോട്ടോഗ്രാഫര്‍ വിഷ്ണു ഗോപാൽ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഫോട്ടോഗ്രാഫർ അവാർഡിന് അർഹനാകുന്നത്.
ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്. 1964- മുതലാണ് അവര്‍ഡുകള്‍ ഏർപ്പെടുത്തി തുടങ്ങിയത്.
95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികൾ ഉണ്ടായിരുന്നു. അതിൽ നിന്നാണ് വിഷ്ണു ഗോപാലിനെ അവാർഡിനായി തെരഞ്ഞെടുത്തത്.
ചതുപ്പ് മൂടിയ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പറിന്റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാർഡ് നേടികൊടുത്തത്.
2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍.