കാസര്‍ഗോഡ്: കേരള ജൈവവൈവിധ്യ മ്യൂസിയത്തിന്റെ കോവിഡ്-19 ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇന്‍വെന്ററികള്‍ ക്ഷണിക്കുന്നു.
വീടിനകത്തും പരിസരങ്ങളിലുമുള്ള സസ്യ-ജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകള്‍ എടുത്ത് അവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എന്‍ട്രികള്‍ അയക്കേണ്ടത്.
ഓരോ ജില്ലയില്‍ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഈ വിവരങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്ററിലും ഉള്‍പ്പെടുത്തും. ഫോട്ടോകള്‍ അയക്കേണ്ട അവസാനതീയതി മേയ് 31.
ഫോട്ടോ അയക്കുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, തൊഴില്‍, ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, ജില്ല, ഫോട്ടോയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. സസ്യങ്ങളേയും ജന്തുക്കളേയും സംബന്ധിച്ച ഫോട്ടോകള്‍ വെവ്വേറെ മെയിലുകളായി അയക്കണം. ഫോണ്‍: 8547633809.