വിവാഹ ഫോട്ടോ എടുത്തത് 70 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചുമകളുടെ നിര്‍ബന്ധത്തില്‍ ഫോട്ടോഷൂട്ട്

2

കൗമാര കാലഘട്ടം മുതല്‍ പരസ്പരം പ്രണയത്തിലായിരുന്ന ഫെരിസും മാര്‍ഗരറ്റ് റൊമെയ്‌റും വിവാഹിതരായത് 1946 ലാണ്. അന്ന് അവരുടെ ആ വിലപ്പെട്ട നിമിഷങ്ങളെ പകര്‍ത്താന്‍ ആരുടെയും കൈവശം കാമറയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹദിനത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ചിത്രവും ഇവരുടെ കൈയില്‍ ഇല്ല.

എന്നാല്‍ 70 വര്‍ഷങ്ങള്‍ക്കിപ്പുറം ഫെരിയുടെയും മാര്‍ഗരിറ്റിന്റെയും പേരക്കുട്ടി അമാന്‍ഡ കെക്ക്‌ലി ഇവരുടെ വിവാഹദിനത്തിന്റെ ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മാര്‍ഗരിറ്റിന് ഇപ്പോള്‍ 89 വയസാണ്. ഫെരിക്‌സിന് 90ഉം. ഫോട്ടോഷൂട്ടിനായി ലാവന്‍ഡര്‍ ഗൗണും മൂടുപടവുമെല്ലാം അണിഞ്ഞാണ് മാര്‍ഗരറ്റ് എത്തിയത്. ലാറാ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ പ്രണയ നിമിഷങ്ങളെ കാമറയില്‍ പകര്‍ത്തിയത്.

70 വര്‍ഷം കടന്നുപോയിട്ടും ഇരുവരുടെയും പ്രണയത്തിന്റെ അളവില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ഇവരുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായതായി കാര്‍ട്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും അവരുടെ വിവാഹ നാളുകളില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന  ഫോട്ടോഷൂട്ട് നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.

Related posts