വലിയ ഒരു പാറയുടെ മുകളിൽ നിന്ന് വരന്റെ കൈ വിട്ട് താഴേക്ക് വീഴാൻ പോകുന്ന വധു- സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വെഡിംഗ് ഫോട്ടോഷൂട്ടിന്റെ ദൃശ്യമാണിത്.
യു.എസിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളാണ് റയാൻ മേയേഴ്സും ഭാര്യ സ്കൈയുമാണ ് ചിത്രത്തിലുള്ളത്.
വിവാഹം ഗംഭീരമായി നടത്തണമെന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം. പക്ഷെ കൃത്യസമയത്ത് കൊറോണയെത്തി മുഴുവൻ കുളമാക്കി. ഇതോടെയാണ് ഫോട്ടോഷൂട്ട് ഗംഭീരമാക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്.
ഇതോടെ പ്രധാന ഹൈക്കിംഗ് പോയിന്റുകളിൽ ഒന്നായ വിറ്റാക്കർ പോയിന്റിനെ ഫോട്ടോഷൂട്ട് ഡെസ്റ്റിനേഷനാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
1,900 അടി ഉയരത്തിലുള്ള കൂറ്റൻ പാറയുടെ അറ്റത്ത് നിന്നും ചെങ്കുത്തായ താഴേക്ക് ചരിഞ്ഞ് നോക്കുന്ന സ്കൈയുടെ ചിത്രം കണ്ട് എല്ലാവരും ഞെട്ടി. കണ്ടാൽ ശരിക്കും ഇപ്പോൾ താഴേക്ക് വീണ് പോകും എന്നാണ് തോന്നുക.
എന്നാൽ ശരിക്കും ഒരു കയറിന്റെ സഹായത്താലാണ് ഈ നില്പ്. ഹൈക്കിംഗിലുൾപ്പെടെ പരിചയ സമ്പത്തുള്ള വിദഗ്ദ്ധർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളോടെയാണ് ദമ്പതിമാരുടെ ഈ സാഹസിക ഫോട്ടോഷൂട്ട് നടന്നത്.
വിവാഹച്ചടങ്ങ് ലളിതമാക്കേണ്ടി വന്നെങ്കിലും വെഡിംഗ് ഫോട്ടോകളിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ഫോട്ടോഷൂട്ടിനെ വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരിക്കുന്നത്. കയർ കെട്ടിയാണ് ഷൂട്ടിംഗ് നടത്തിയതെങ്കിലും അപകട സാധ്യതയുണ്ടെന്നാണ് വിമർശനം.