വിവാഹാഘോഷത്തിനിടെ “കളർ ബോബ്’ പൊട്ടിത്തെറിച്ച് നവവധുവിനു പരിക്കേറ്റ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. കാനഡയിൽ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയുടെയും പിയയുടെയും ഫോട്ടോഷൂട്ടിനിടെ ബംഗളൂരുവിലായിരുന്നു അപകടം.
വരന് വധുവിനെ എടുത്തുയര്‍ത്തിയ സമയത്താണു കളര്‍ ബോംബ് പൊട്ടിച്ചത്. അന്തരീക്ഷത്തിലേക്ക് ഉയർന്നു നിറങ്ങൾ വിതറണ്ടേ കളര്‍ ബോംബ് നവദമ്പതികളുടെ നേരെ പാഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു.
സുഹൃത്തുക്കൾ ബോംബ് തട്ടിത്തെറിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തെറ്റായ രീതിയിൽ ബോംബ് സ്ഥാപിച്ചതാണ് അപകടത്തിനിടയാക്കിയത്. വധുവിന്റെ പിന്‍ഭാഗത്തു സാരമായ പരിക്കേറ്റു. ആഘോഷത്തിൽ പങ്കെടുത്ത മറ്റു ചിലർക്കും പരിക്കുണ്ട്.