പെരുന്പാന്പിനൊപ്പം കളിക്കുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ചൽവ ഇസ്മ കമാൽ എന്ന പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കയറി നോക്കിയാൽ മതി.
20 അടി നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനെയാണ് ഇവിടെ 15കാരി പെൺകുട്ടി ഓമനിക്കുന്നത്.
ഇന്തോനീഷ്യ സ്വദേശിനിയായണ് ചൽവ ഇസ്മ കമാൽ. വീടിന്റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് സുഖമായി കിടന്നുറങ്ങുന്ന കൂറ്റൻ പെരുമ്പാമ്പാണ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒന്നും രണ്ടുമല്ല ആറ് പെരുമ്പാമ്പുകളെയാണ് ചൽവ സെൻട്രൽ ജാവയിലുള്ള സ്വന്തം വീട്ടിൽ വളർത്തുന്നത്.
ഇവയ്ക്കൊപ്പം കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകൾ ചൽവ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
കൂട്ടമായി കിടക്കുന്ന പെരുമ്പാമ്പുകളുടെ മുകളിൽ കയറിയിരുന്ന് പഠിക്കുന്ന വീഡിയോയും പെരുന്പാന്പിന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പെരുമ്പാമ്പിന്റെ പടം ഊരിയെടുക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്.