ചേലക്കര: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിലെയ്ക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയത്തോടൊപ്പം കന്പ്യൂട്ടർ സയൻസ് സബ്സിഡിയറിയായി പഠിച്ചവരെ പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യു.ആർ. പ്രദീപ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് യുണിവേഴ്സിറ്റികളിൽ ബിഎസ്സി ഫിസിക്സ് , കെമിസ്ട്രി യോടൊപ്പം കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറി സബ്ജക്ട് പഠിച്ച് ഡിഗ്രി കരസ്ഥമാക്കിയവർക്ക് ഹൈസ്കൂൾ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയ്ക്ക് പിഎസ്സി മുഖേന അപേക്ഷിക്കാൻ കഴിയുന്നില്ല എന്നും, പി.എസ്.സി യുടെ യോഗ്യത എന്നും, അതിന് മാറ്റം വരുത്തി സബ്സിഡിയറിയായി പഠിച്ചവരെയും യോഗ്യരായി കണക്കാക്കി നിയമിക്കണമെന്നുംഎം.എൽ.എ ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് ഡിജിറ്റൽ സൗകര്യത്തിലേക്ക് മാറുന്ന ഈ അവസരത്തിൽ കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറിയായി പഠിച്ചു വരുന്ന ടീച്ചർമാർ വിദ്യഭ്യാസ മേഖലയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യുമെന്നും എം.എൽ.എ സബ്മിഷനിലൂടെ പറഞ്ഞു.