കൊട്ടിയൂര്‍: ചപ്പമലയില്‍ പെരുമ്പാമ്പിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു.
ചപ്പമല സ്വദേശികളായ റോയി, ജോണി എന്നിവര്‍ക്കെതിരേയാണ് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
സംരക്ഷിത പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളതാണ് പെരുന്പാമ്പ്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നീണ്ടുനോക്കി- ചപ്പമല റോഡരികില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ തല്ലിക്കൊന്നുവെന്നാണ് കേസ്. കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.സി. രാജീവന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ കണ്ടെടുത്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം. രഞ്ജിത്, ഫോറസ്റ്റ് വാച്ചര്‍ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്.
പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ രാത്രിയിൽ വരുന്നതിനിടെ പാമ്പിന്റെ കടിയിൽനിന്ന് രക്ഷപ്പെടാൻ തല്ലിയതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.