ലോകപ്രശസ്ത ചിത്രകാരൻ പാബ്ലോ പിക്കാസോ രൂപകല്പന ചെയ്ത മോതിരം ലേലത്തിന്. ദീർഘവൃത്താകൃതിയിലുള്ള മോതിരത്തിന് കുറഞ്ഞത് അഞ്ചു ലക്ഷം പൗണ്ടെങ്കിലും വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിണങ്ങിയിരുന്ന തന്റെ കാമുകിയുടെ പിണക്കം മാറ്റാൻ പിക്കാസോ നിർമിച്ചതാണ് ഈ മോതിരം.
ഒരിക്കൽ പിക്കാസോയും അദേഹത്തിന്റെ കാമുകി ഡോറാ മാറും തമ്മിൽ വഴക്കുണ്ടായി. പ്രശസ്ത ചിത്രകാരിയും കവിയുമായിരുന്നു ഡോറ. വഴക്കിനിടയ്ക്ക് ഡോറ തന്റെ വിരലിൽ കിടന്ന മോതിരം ഉൗരി നദിയിൽ എറിഞ്ഞു. ഡോറയ്ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു വളരെ പഴക്കമുള്ള ആ മോതിരം. ഇതിൽ കുറ്റബോധം തോന്നിയ പിക്കാസോ സ്വന്തമായി ഒരു മോതിരം രൂപകല്പന ചെയ്ത് ഡോറയ്ക്കു സമ്മാനിക്കുകയായിരുന്നു. 1997ൽ ഡോറ മരിക്കുന്നതുവരെ ഈ മോതിരം അവർ സൂക്ഷിച്ചിരുന്നു.