തൃപ്രയാർ: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിനു തിരുവനന്തപുരത്തുനിന്ന് നാട്ടികയിലേക്കും തിരിച്ചു മുഖ്യമന്ത്രി നടത്തിയ വിവാദ ഹെലികോപ്റ്റർ യാത്രയ്ക്കു ഓഖി ദുരിതാശ്വാസനിധിയിൽനിന്നും പണമെടുത്ത് ചെലവാക്കിയതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
ഇതിന്റെ ഭാഗമായി തൃപ്രയാറിൽ യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും വിവാദ ഹെലികോപ്റ്റർ യാത്രയിലേക്കുമായി പിച്ചചട്ടിയിൽ പണമിട്ട് പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ, ബ്ലോക്ക് സെക്രട്ടറി ടി.കെ. നന്ദനൻ, പി.എസ്.പി. നസീർ, സി.എസ്.മണികണ്ഠൻ, ഷൈൻ നാട്ടിക, കെ.വി. സുകുമാരൻ, സി.എം. ആദർശ്, പ്രസാദ് നാട്ടിക, കെ.ആർ. റാനിഷ്, ടി.സി. രാഹുൽ, പി.ഐ. നൗഷാദ്, ജോസ് താടിക്കാരൻ, സുവിത്ത് കുന്തറ , സ്കന്ദരാജ് നാട്ടിക, മധു അന്തിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.