സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തുവച്ച് നടി മെറീന മൈക്കിൾ.
‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്…’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ.
സംഭവം നിർമ്മാതാക്കളുടെ കണ്ണിൽപ്പെടുകയും ‘ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, വേണ്ട നടപടി സ്വീകരിക്കാം’ എന്ന് അവർ കമന്റ് ചെയ്യുകയും ചെയ്തു. എന്നാൽ ‘ഓ, വേണ്ട ശ്രദ്ധിച്ചെടുത്തോളം മതി’ എന്നായിരുന്നു മെറീനയുടെ മറുപടി.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’.
സണ്ണി വെയ്ൻ, അഹാന കൃഷ്ണ എന്നിവരാണ് നായികാനായകന്മാർ. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി കലിംഗ, മെറീന മൈക്കിൾ, പ്രവീണ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.