സെലിബ്രിറ്റികള്ക്ക് പറ്റുന്ന അബദ്ധങ്ങള് മാധ്യമങ്ങള് ആഘോഷിക്കുന്നത് പതിവാണ്. ജയിംസ്ബോണ്ട് നായകന് പിയേഴ്സ് ബ്രോസ്നനാണ് ഇത്തവണ അബദ്ധം പിണഞ്ഞത്. അബദ്ധമെന്നു പറഞ്ഞാല് ചില്ലറ അബദ്ധമൊന്നുമല്ല ഒരു ഒന്നൊന്നര അബദ്ധം.
കുറച്ചു ദിവസം മുമ്പാണ് ”മിസ്റ്റര് ജോണ്സണ്” എന്ന സിനിമയുടെ ചിത്രീകരണത്തിനായി താരം നൈജീരിയിലെത്തുന്നത്. ഒരു ദിവസം രാത്രിയില് പുറത്തു പോയപ്പോഴാണ് നൈജീരിയന് രുചികള് ഒന്നു പരീക്ഷിക്കാന് ബ്രോസ്നന് തോന്നിയത്. അങ്ങനെ അവിടെ ഒരു ഹോട്ടലില് നിന്ന് രുചികരമായ ബീഫ് കഴിക്കാനാരംഭിച്ചത്. കുറേ കഴിച്ചുകഴിഞ്ഞപ്പോഴാണ് ബോണ്ടിന് പണി പാളിയെന്ന് മനസിലായത്. ബീഫ് ആണെന്നു കരുതി താരം കഴിച്ചത് എലിയിറച്ചിയായിരുന്നു. തുടര്ന്ന് ദേഹാസ്വാസ്ഥത അനുഭവപ്പെട്ട 63കാരനായ ബ്രോസ്നന് ഒരാഴ്ചയായി കിടപ്പിലാണ്.
പാചകം ഹോബിയാക്കിയ ആളാണ് ബ്രോസ്നന്. പല രുചിയിലുള്ള ബ്രെഡുകള് ഉണ്ടാക്കാന് താരത്തിനറിയാം. അഭിനയത്തിനിടയിലും പാചകത്തിനായി താന് സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു. എന്തായാലും കുഴി മുയല്(പെരുച്ചാഴി) താരത്തിനു കൊടുത്തത് എട്ടിന്റെ പണിയാണ്.