ചൈനയില്‍ പന്നിയ്ക്ക് ജനിച്ചത് കുരങ്ങിന്റെ മുഖമുള്ള കുഞ്ഞ് ! മലിനീകരണത്തിന്റെ അന്തരഫലം?

porkകുരങ്ങിന്റെ മുഖസാദൃശ്യവുമായി ജനിച്ച പന്നിക്കുഞ്ഞ് അത്ഭുതമാകുന്നു. ചൈനയിലെ ഷിജിനിലെ ഗിഷോവ് പ്രവിശ്യയിലാണ് ഈ അപൂര്‍വ്വ ജന്മം.

15 കുഞ്ഞുങ്ങള്‍ പിറന്നതില്‍ ഒരെണ്ണത്തിന് മാത്രമാണ് കുരങ്ങിന്റെ മുഖവുമായി സാദൃശ്യം. പരന്ന മുഖവും നീണ്ട മൂക്കും മൂക്കിനിരുവശത്തുമായുള്ള കണ്ണുകളും നീണ്ട ചുണ്ടുകളുമായി ജനിച്ച ഈ പന്നിക്കുഞ്ഞിനെ ശരീരം മറച്ചുപിടിച്ചു നോക്കിയാല്‍ ആരും പറയും കുരങ്ങിന്റെ കുട്ടിയാണിതെന്ന്.

pig3
വ്യത്യസ്ത രൂപവുമായി ജനിച്ച ഈ പന്നിക്കുഞ്ഞിന്റെ വായുടെ ആകൃതി അമ്മയുടെ പാല്‍ കുടിക്കാന്‍ പാകത്തിനല്ല. അതിനാല്‍ ഉടമ കുപ്പിപ്പാല്‍ നല്‍കിയാണ് ഇപ്പോള്‍ പന്നിക്കുഞ്ഞിനെ വളര്‍ത്തുന്നത്. മുഖമൊഴികെ മറ്റെവിടെയും പ്രശ്‌നങ്ങളില്ലാത്തതിനാല്‍ പന്നിക്കുഞ്ഞ് അതിജീവിക്കുമെന്ന പ്രതീക്ഷയാണ് ഉടമയായ കര്‍ഷകനുള്ളത്.

ചൈനയിലെ മറ്റുചില പ്രദേശങ്ങളിലും സമാനമായ രീതിയില്‍ രൂപമാറ്റം സംഭവിച്ച പന്നിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. ഇവയെല്ലാം വലിയ രീതിയില്‍ വായുമലിനീകരണം സംഭവിച്ച പ്രദേശങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്. കടുത്ത മലിനീകരണമാണ് പന്നിക്കുഞ്ഞുങ്ങള്‍ക്ക് ഇത്തരത്തിലുള്ള രൂപമാറ്റം സംഭവിക്കാന്‍ കാരണമായതെന്നാണ് പൊതുവേയുള്ള അഭിപ്രായം.

Related posts