ജനിതകമാറ്റം സംഭവിച്ചതു കൊണ്ടാണോ എന്നറിയില്ല ചൈനയില്‍ വിചിത്ര രൂപമുള്ള ഒരു പന്നിക്കുട്ടി ജനിച്ചതിന്റെ വീഡിയോ നെറ്റില്‍ വൈറലാണ്. അതിന് മനുഷ്യമുഖമാണുള്ളത് എന്നതു കൂടാതെ അതിന്റെ നെറ്റിയില്‍ പുരുഷലൈംഗികാവയവം പുറത്തേക്ക് വളര്‍ന്നു നില്ക്കുന്നുമുണ്ടായിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. പരിസ്ഥിതി മലിനീകരണമായിരിക്കുമത്രേ ഇത്തരെമാരു രൂപമാറ്റത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ നാനിംഗ് പട്ടണത്തിലെ യാനന്‍ പ്രദേശത്തെ ടാവോ ലൂവിന്റെ വീട്ടിലാണ് ഇത് സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലൊരു പന്നിക്കുട്ടി പിറന്നുവെന്നറിഞ്ഞ് സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ വീട്ടിലെത്തി അതിനെ കണ്ടുവത്രേ. ആ പ്രസവത്തില്‍ 19 പന്നിക്കുട്ടികളാണുണ്ടായിരുന്നതത്രേ. ബാക്കി 18 എണ്ണവും സാധാരണ പന്നിക്കുട്ടികളെപ്പോലെ തന്നെയാണ്. 19ാമനായാണ് ഈ പന്നിക്കുട്ടി പുറത്തു വന്നതെന്നും അയാള്‍ പറഞ്ഞു.
പ്രസ്തുത പന്നിയുടെ ചിത്രം ഒരു പ്രാദേശിക പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ അതിനെ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് തന്നെ സമീപിച്ചുവെന്ന് ടാവോ പറഞ്ഞു. എന്നാല്‍ തള്ളപ്പന്നി അതിന് പാല് കൊടുക്കാന്‍ പോലും തയ്യാറാകാതെ അതിനെ തള്ളി മാറ്റിയതിനാല്‍ പെട്ടെന്നു തന്നെ അതു ചത്തു പോകുകയായിരുന്നുവെന്ന് അയാള്‍ അറിയിച്ചു. അതു ചത്തു പോയത് കഷ്ടമായിപ്പോയെന്ന് അയാള്‍ പരിതപിക്കുന്നു. ഇത്തരത്തിലൊരു പന്നിക്കുട്ടി ജനിച്ചതറിഞ്ഞ് അതിനെ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫോണ്‍ വിളിക്കുന്നവര്‍ ഓഫര്‍ ചെയ്യുന്ന തുക കേട്ടപ്പോള്‍ അതു ജീവനോടെ ഇരുന്നിരുന്നെങ്കില്‍ എന്ന് താനാശിച്ചു പോകുന്നുവെന്നാണ് ടാവോ പറഞ്ഞത്.