ആനയുടെ മുഖസാദൃശ്യവുമായി ജനിച്ച പന്നിക്കുഞ്ഞിന്റെ ദൃശ്യങ്ങൾ ഏവരെയും അന്പരപ്പിക്കുന്നു. തായ്ലൻഡിലെ നാക്കോണ് പാനോം പ്രവിശ്യയിലാണ് സംഭവം.
ആനയുടെ തുന്പിക്കൈക്കു സമാനമായി പന്നിക്കുഞ്ഞിന്റെ നെറ്റിയിൽ നിന്നു താഴേക്കു മൂക്ക് നീളത്തിൽ വളർന്നു നിൽക്കുന്ന അവസ്ഥയിലാണ്. ഈ പന്നിക്കുഞ്ഞ് ജനിച്ചിട്ട് നാലു ദിവസം മാത്രമേ ആയിട്ടുള്ളു.
വൈകല്യത്തെ തുടർന്ന് അമ്മയുടെ മുലപ്പാൽ കുടിക്കാൻ സാധിക്കാത്തതിനാൽ പന്നിക്കുഞ്ഞിന് ഉടമ കുപ്പിപ്പാൽ ആണ് നല്കുന്നത്. എന്തായാലും, ഈ അത്ഭുത പന്നി കുഞ്ഞിനെ കാണാൻ അടുത്ത പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.