ജനിതകാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച 62 കാരൻ മരിച്ചു. യുഎസിൽ നിന്നുള്ള റിച്ചഡ് സ്ലേമാനിനാണ് വൃക്ക സ്വീകരിച്ച് 2 മാസത്തിന് ശേഷം മരിച്ചത്. കഴിഞ്ഞ മാർച്ചിലാണ് റിച്ചഡിന് പന്നിയുടെ വൃക്ക ഘടിപ്പിച്ചത്.
ഇയാൾ 2 വർഷം വരെ ജീവിക്കുമെന്നായിരുന്നു മെഡിക്കൽ വിദഗ്ധരുടെ പ്രതീക്ഷ. മാറ്റിവച്ച വൃക്കയുടെ പ്രവർത്തനം നിലച്ചതാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. യുഎസിലെ ബോസ്റ്റണിൽ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ ആയിരുന്നു ശസ്ത്രക്രിയ.
വൃക്കരോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി റിച്ചഡ് ഡയാലിസിസ് ചികിത്സയിലായിരുന്നു. അതിനിടെ മറ്റൊരാളിൽ നിന്ന് വൃക്ക സ്വീകരിച്ചെങ്കിലും അത് തകരാറിലായതിനെ തുടർന്ന് പന്നിയുടെ വൃക്ക സ്വീകരിക്കുകയായിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ച ദാതാക്കളിലേക്ക് പന്നിയുടെ വൃക്കകൾ താൽക്കാലികമായി മാറ്റിവച്ചിരുന്നു. രണ്ട് പേർക്ക് പന്നികളിൽ നിന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, ഇരുവരും മാസങ്ങൾക്കുള്ളിൽ മരിക്കുകയായിരുന്നു.