പെരുവണ്ണാമൂഴി: കഴിഞ്ഞ ദിവസം മുതുകാട്ടിൽ കാട്ടുപന്നിയിറച്ചിയുമായ പിടിയിലായ സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു സൂചന. ഇറച്ചി തിന്നവർ ഇരുപതോളം പേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പലർക്കും രണ്ടു മുതൽ പത്ത് കിലോ വരെ കിട്ടിയിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നു ലഭിക്കുന്ന രഹസ്യവിവരം.
പിടിയിലകപ്പെട്ടവരിൽ രണ്ടു ആദിവാസികളുമുണ്ട്. ഇവർ ഇറച്ചി ലഭിച്ച ഗണത്തിൽപെട്ട് കേസിൽ കുടുങ്ങുകയായിരുന്നു. വേട്ടയ്ക്കു ആദിവാസികൾ ഉൾപ്പടെയുള്ളവരെ ഉപയോഗിക്കുന്ന ശൃംഗല തന്നെയാണു ഇതിന്റെ പ്രധാന ഗുണഭോക്താക്കളും. ഇറച്ചിയുടെ പങ്ക് ലഭിക്കാത്ത രണ്ടു പേർ ഒറ്റിയതോടെയാണു ആദിവാസികളടക്കം കുടുങ്ങിയത്.
പന്നിയിറച്ചി തിന്നവർ പുറത്തു സുഖമായി വാഴുമ്പോൾ ആദിവാസികൾ ജയിലിൽ കഴിയുകയാണ്. വനം ഉദ്യോഗസ്ഥർ ക്രൂരമായി പീഡിപ്പിച്ചതായി ജയിലിൽ സന്ദർശിച്ച കർഷക നേതാക്കളോട് ഇവർ വെളിപ്പെടുത്തി.