ഫോട്ടോഷൂട്ടിനിടെ മോഡലിനെ പന്നികൾ കൂട്ടമായി ആക്രമിച്ചു. വെനസ്വലയിലെ ഫിറ്റ്നസ് മോഡലായ മിഷേൽ ലെവിനാണ് ബഹ്മാസിലെ ദ്വീപിൽ ബിക്കിനി അണിഞ്ഞ് പന്നികൾക്കൊപ്പം നിന്നുള്ള ഫോട്ടോഷൂട്ടിനിടെ അക്രമണം നേരിടേണ്ടി വന്നത്.
പെട്ടന്ന് പന്നികൾ മിഷേലിനെ ആക്രമിക്കുകയായിരുന്നു. നടന്നു പോകുകയായിരുന്ന ഇവരുടെ പിന്നാലെ വന്നാണ് പന്നികൾ ആക്രമിച്ചത്. ഇവർക്ക് പരിക്കുമേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മിഷേൽ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.