ചേര്‍ത്തല: കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ വീട്ടില്‍ നിന്നും 25 ഓളം വളര്‍ത്തുപ്രാവുകളെ സാമൂഹ്യവിരുദ്ധര്‍ കൊന്നുകളഞ്ഞതായി പരാതി.
മരുത്തോര്‍വട്ടം പനേഴത്തുവെളിയില്‍ ബെന്നിയുടെ മകന് ആറാം ക്ലാസില്‍ പഠിക്കുന്ന ക്രിസ്റ്റി വളര്‍ത്തിയ 25 ഓളം പ്രാവുകളെയാണ് കഴുത്തുഞെരിച്ചു കൊന്നുകളഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ബെന്നിയുടെ പിതാവ് ജോസഫിന് കോവിഡ് സ്ഥിരീകരിച്ചതോടെ ജൂണ്‍ രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് ക്രിസ്റ്റി പ്രാവുകള്‍ക്കു തീറ്റ കൊടുക്കാനായി കൂട്ടിലെത്തിയപ്പോഴാണ് പ്രാവുകളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ജോസഫ് മരിച്ചതോടെ വീട്ടിലുള്ള എല്ലാവരും പിന്നീട് നിരീക്ഷണത്തിലാകുകയും ചെയ്തു. പ്രാവുകളെ കൊന്നൊടുക്കിയ സംഭവത്തില്‍ വീട്ടുകാര്‍ മുഹമ്മ പോലീസില്‍ പരാതി നല്കി.
സംഭവം അറിഞ്ഞ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ക്രിസ്റ്റിക്ക് നാലിനം വ്യത്യസ്ത പ്രാവുകളെ സമ്മാനിച്ചു.