ബെയ്ജിംഗ്: സാന്പത്തിക അച്ചടക്കം പാലിക്കാൻ വിചിത്രമായ ഭക്ഷണക്രമം സ്വീകരിച്ച ചൈനീസ് വനിത സോഷ്യൽ മീഡിയയിൽ താരമായി മാറി.
പണം ലാഭിക്കുന്നതിനായി താൻ ദിവസവും പന്നിത്തീറ്റ കഴിക്കുന്നുവെന്നാണു ചൈനാക്കാരിയായ കിംഗ് കോംഗ് ലിയുക്ക് വെളിപ്പെടുത്തിയത്. ചൈനയിലെ ടിക്ക് ടോക്ക് ആപായ “ഡൗയിൻ’ വഴിയാണ് അവർ ഇക്കാര്യം അറിയിച്ചത്.
സാധാരണ ഭക്ഷണം ഉപേക്ഷിച്ച് പന്നിത്തീറ്റയിലേക്കു മാറിയിട്ട് കാലങ്ങളായെന്നു പറഞ്ഞ ലിയുക്ക്, ആരോഗ്യകരവും പോഷകപ്രദവുമാണു പന്നിത്തീറ്റയെന്ന് അവകാശപ്പെടുന്നു.
ഒരു ദിവസം മൂന്നു യുവാൻ (35 രൂപ) മാത്രമാണു ഭക്ഷണത്തിന് തനിക്ക് ചെലവാകുന്നതെന്നും അവർ പറഞ്ഞു. പന്നിത്തീറ്റയിൽ സോയാബീൻ, നിലക്കടല, എള്ള്, ധാന്യം, വിറ്റാമിനുകൾ എന്നിവയാണ് അടങ്ങിയിട്ടുള്ളത്.