മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ കഴിഞ്ഞയിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍.
പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസിലും തൊഴിലാളി ഫിഷറീസിലും നിന്നും പണം മോഷ്ടിച്ച കേസിലും തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണി (48)യെയാണ് കീഴ് കീഴ് വായ്പൂര് പോലീസ് അറസ്റ്റു ചെയ്തത്.
അടുത്തടുത്ത ദിവസങ്ങളായി മല്ലപ്പള്ളിയിലെയും പുതുശേരിയിലെയും കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയിരുന്നു.
കഴിഞ്ഞ 11നു മല്ലപ്പള്ളി ജിതേഷിന്റെയും രാജേഷിന്റെയും വര്‍ക്ക്ഷോപ്പില്‍ പണിക്കായി സൂക്ഷിച്ചിരുന്ന പിക്കപ്പ് വാനാണ് മോഷണം നടത്തിയത്.
പിക്കപ്പിന്റെ സീറ്റും ബാറ്ററിയും ഇളക്കി കടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കട പൊളിച്ച് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കി ബാറ്ററിയും സീറ്റും ഫിറ്റ് ചെയ്തു വഴിയില്‍ കണ്ട വാഹനത്തില്‍ നിന്നും ഡീസല്‍ ഊറ്റി തിരുവല്ല വഴി തിരുവല്ലത്തേക്ക് കടക്കുകയായിരുന്നു.
പോകുന്ന വഴിക്ക് കടമാന്‍കുളത്ത് റോഡ് പണിക്കായി എത്തിച്ച റോഡ് റോളര്‍ വാഹനത്തില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു.
മോഷ്ടിച്ച പിക്കപ്പ് വാനില്‍ വ്യാജ നമ്പര്‍ പതിച്ച് ലൈറ്റുകളും ഫിറ്റ് ചെയ്ത തിരിച്ചറിയാന്‍ കഴിയാത്തവിധം രൂപമാറ്റം വരുത്തിയായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്.
പ്രതിയിൽ നിന്നു കണ്ടെത്തിയത്
ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതി തിരുവല്ലം സ്വദേശിയാണെന്ന് പോലീസിന് സൂചന കിട്ടിയത്.
തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സിസിടിവിയും മറ്റും പരിശോധിച്ചു അന്വേഷിക്കുകയായിരുന്നു.
കീഴ്വായ്പൂര് എസ്എച്ച്ഒ ജി. സന്തോഷ് കുമാറും സംഘവും ദിവസങ്ങളോളം തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതിയെ കോവളം വെടിവെച്ചാല്‍ കോവിലിനു സമീപത്തുനിന്നും വാഹനം ഉള്‍പ്പെടെ പ്രതിയെയും പിടികൂടുകയായിരുന്നു.
പ്രതിയില്‍ നിന്നും പൂട്ടു പൊളിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പണവും കണ്ടെത്തി.
മോഷണം നടന്ന സ്ഥലങ്ങളില്‍ ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മോഷ്ടിച്ച വാഹനത്തില്‍ കറങ്ങി റബര്‍ ഷീറ്റ് കടകള്‍, വര്‍ക്ക്ഷോപ്പുകള്‍, പലചരക്ക് കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് മല്ലപ്പള്ളിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അന്ന് വാഹന മോഷണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍, ചടയമംഗലം, കറുകച്ചാല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയാണെന്നു തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.