മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചു വികസിച്ചു പുറത്തോട്ടു തള്ളിവരുന്ന അവസ്ഥയാണ് മൂലക്കുരു അഥവാ പൈൽസ് എന്നു പറയുന്നത്. അർശസ് എന്നും ഈ രോഗത്തെ പറയാറുണ്ട്.ഹെമറോയ്ഡ്സ് എന്നാണ് ഇവയെ മെഡിക്കൽ സയൻസിൽ പരാമർശിക്കുന്നത്. സ്ത്രീ-പുരുഷഭേദമെന്യേ ഏതാണ്ട് 75 ശതമാനം പേരിൽ പൈൽസ് കണ്ടുവരുന്നു. ഏതു പ്രായക്കാർക്കും അർശസ് രോഗം വരാമെങ്കിലും പ്രായമേറിയവരിലാണ് പൈൽസ് കൂടുതലായി കാണുന്നത്. സ്ത്രീകളിൽ കൂടുതലായി പൈൽസ് രോഗം കണ്ടുവരുന്നു.
മനുഷ്യശരീരത്തിന്റെ ഏറ്റവും കൂടുതൽ സെൻസിറ്റീവായിട്ടുള്ള ഭാഗമാണ് മലദ്വാരം. അതുകൊണ്ടുതന്നെ മലദ്വാരത്തിനകത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്കു വേദന കൂടുതലായിരിക്കും. അർശസ് അഥവാ പൈൽസിന് ഏറ്റവും ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ ഉണ്ട്. ഹോമിയോപ്പതി മരുന്ന് കൃത്യമായി കഴിക്കുകയാണെങ്കിൽ ഓപ്പറേഷൻ കൂടാതെ പൈൽസ് മാറ്റാം. മലവിസർജന സമയത്ത് അമിത സമ്മർദം ചെലുത്തുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യത കൂട്ടുന്നു. മലബന്ധം ഉള്ളവർ തുടക്കത്തിലേ ചികിത്സിച്ചാൽ പൈൽസ് സാധ്യത കുറയ്ക്കാം.
പൈൽസ് അഥവാ അർശസ് വരാനുള്ള കാരണങ്ങൾ പലതാണ്. മലവിസർജന സമയത്ത് അമിതമായി മലദ്വാരത്തിനു സമ്മർദം ചെലുത്തേണ്ടിവരുന്നതാണ് പ്രധാന കാരണമായി പറയപ്പെടുന്നത്. പാരന്പര്യമായും പൈൽസ് അടുത്ത തലമുറയിലേക്കു വരാം. ഭൂരിഭാഗം രോഗികളിലും പാരന്പര്യമായി ബന്ധമുണ്ട്. പൊണ്ണത്തടിയുള്ളവർക്ക് കാലക്രമേണ അർശസ് വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ സമയം ഓഫീസിൽ ഇരിക്കുന്നവർക്കും പൈൽസ് കൂടുതലായി കണ്ടുവരുന്നു.
മലാശയത്തിൽഏനൽ കുഷൻ എന്ന ഭാഗത്തുനിന്നായിരിക്കും പലപ്പോഴും പൈൽസിന്റെ ഉദ്ഭവം. മലദ്വാരത്തിനുള്ളിൽ ഉൾചർമത്തിനകത്തായി മൂന്നു കുഷനുകളുണ്ട്. ശരിയായ വിസർജനത്തിനും വിസർജന നിയന്ത്രണത്തിനും ഇവ അത്യാവശ്യമാണ്. ഏനൽ കുഷൻസിന് മേലുള്ള അമിതമായ ഏതു സമ്മർദവും അവ വികസിച്ചു വലുതായി പൈൽസ് ആയി പരിണമിക്കാൻ ഇടയുണ്ട്.
ദീർഘസമയം ഇരുന്നു ജോലി ചെയ്യുന്നവരിൽ ഏനൽ കുഷനിൽ സമ്മർദം കൂടുതൽ അനുഭവപ്പെടാനിടയുണ്ട്. പൈൽസിനു സാധ്യത കൂടും. അർശസ് അഥവാ മൂലക്കുരു വന്നിട്ടുള്ള മിക്കവരും മലബന്ധം ഏറെക്കാലമായി അനുഭവിക്കുന്നവരായിരിക്കും.
രോഗം വരാതിരിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം മലം കട്ടിയാകാതെ വിസർജനം നടത്താൻ കഴിയുക എന്നതാണ്. ഹോമിയോപ്പതി മരുന്ന് കഴിക്കുകയാണെങ്കിൽ മലം കട്ടിയാകാതെ വിസർജനം നടത്താൻ സാധിക്കും. അങ്ങനെ പൈൽസ് എന്ന രോഗത്തെ ഒഴിവാക്കാം. പൈൽസ് രോഗികളിൽ ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നു.
പൈൽസ് രോഗികൾ കോഴിമുട്ട, കോഴിയിറച്ചി, ചെമ്മീൻ, അയല, ഞണ്ട് തുടങ്ങിയവ ഒഴിവാക്കണം. കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണം, ഇലക്കറികൾ എന്നിവ കഴിക്കണം. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.
രോഗാരംഭത്തിൽതന്നെ ചികിത്സിച്ചാൽ മിക്കവർക്കും വളരെ എളുപ്പത്തിൽതന്നെ ഹോമിയോ മരുന്നുകൊണ്ട് അർശസ് പൂർണമായി ഭേദപ്പെടുത്താം. അർശസിന്റെ ഏതു ഘട്ടത്തിലായാലും ഹോമിയോമരുന്നുകൊണ്ട് ചികിത്സിച്ചു ഭേദപ്പെടുത്താം. ഓപ്പറേഷൻ ഒഴിവാക്കുകയും ചെയ്യാം.
മൂലക്കുരു അഥവാ പൈൽസിന് നാലുതരം അവസ്ഥകളുണ്ട്.
അർശസ് ഗ്രേഡ് – ഒന്ന്
വിസർജനസമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരുന്നവയാണ് ഗ്രേഡ് വൺ. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം മാത്രമാണ് രോഗലക്ഷണം.
അർശസ് ഗ്രേഡ്-രണ്ട്
വിസർജനസമയത്ത് പുറത്തേക്കു തള്ളിവരുന്നവയാണ് ഗ്രേഡ് രണ്ട് വിഭാഗത്തിൽപ്പെട്ടവ. പക്ഷേ തനിയെ തിരിച്ചുകയറും. രക്തസ്രാവം ഉണ്ടാകാം.
അർശസ് ഗ്രേഡ്-മൂന്ന്
വിസർജനസമയത്ത് പുറത്തേക്കു തള്ളിവരും. വിരൽകൊണ്ട് അകത്തോട്ടു തള്ളിയാൽ മാത്രമേ തിരിച്ചുപോകുകയുള്ളൂ. രക്തസ്രാവം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുണ്ടാകും.
അർശസ് ഗ്രേഡ്-നാല്
പുറത്തേക്ക് തള്ളിയാലും അകത്തേക്കു തിരിച്ചുപോകാത്തവയാണ് ഈ പൈൽസ്. അസഹ്യമായ വേദനയും അനുഭവപ്പെട്ടേക്കാം.
ഫിസ്റ്റുല
മലദ്വാര രോഗങ്ങളെപ്പോലെ മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം ഈ രോഗത്തിന്റെ ലക്ഷണമല്ല. മലദ്വാരത്തിനടുത്തുള്ള ഒരു സുഷിരത്തിലൂടെ ചളിയും മലത്തിന്റെ അംശവും പുറത്തേക്കു വരുന്നതാണ് ഏറ്റവും സാധരണയായി കണ്ടുവരുന്ന ലക്ഷണം. തടിപ്പും വേദനയും പനിയും ഉണ്ടാക്കുന്നത് ഫിസ്റ്റുലയിൽ അണുബാധ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളാണ്.
ഈ ബാഹ്യസുഷിരം ഇടയ്ക്കിടെ അടഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ഇതിനുള്ളിൽത്തന്നെ ആവർത്തിച്ച് അണുബാധ ഉണ്ടാകുകയും മലദ്വാരത്തിനു ചുറ്റും പഴുപ്പ് കെട്ടിനിൽക്കാൻ ഇടവരികയും ചെയ്യുന്നു. കാലക്രമേണ പൂർണ ഫിസ്റ്റുലയായി രൂപാന്തരപ്പെടുന്നു.
ഫിസ്റ്റുലയിൽ തടിപ്പും വേദനയും ഒപ്പം പനിയും കണ്ടാൽ അണുബാധയുടെ സൂചനയാകാം. ഹോമിയോമരുന്ന് കൃത്യമായി കഴിക്കുകയാണെങ്കിൽ ഫിസ്റ്റുല പൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിയും.
ഫിഷർ
മലദ്വാരത്തെ ബാധിക്കുന്ന അസുഖങ്ങളിൽ വളരെ സാധാരണയായി കാണുന്ന ഒന്നാണ് മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ അഥവാ ഫിഷർ. ഫിഷർ എന്നാൽ വിള്ളൽ അഥവാ നീളത്തിലുള്ള ഒരു കീറൽ എന്നാണർഥം. ഇത്തരത്തിലുള്ള ഒരു വിള്ളൽ മലദ്വാരത്തിൽ വരുന്പോൾ അതിനെ ഫിഷർ ഇൻ ആനോ എന്നു പറയുന്നു.
മലം വളരെ മുറുകിയോ ഉണങ്ങിയോ പോവുകയും അതിനാൽ മലദ്വാരത്തിൽ വ്രണം ഉണ്ടാകുകയും ചെയ്യുന്നതാണ് സാധാരണ ഫിഷറിനു തുടക്കം. ഇതുകൂടാതെ വളരെ കൂടുതൽതവണ മലവിസർജനം ഉണ്ടാവുകയും സമ്മർദം ചെലുത്തി വിസർജനം നടത്തുന്നതും ഈ രോഗം ഉണ്ടാകാനിടയാക്കും.ഫിഷർ ഉള്ള രോഗികളിൽ വേദന കൂടുതലായി കണ്ടുവരുന്നു. മലദ്വാരത്തിനു ചുറ്റുമുള്ള പേശികൾ വളരെയധികം മുറുകിയ അവസ്ഥയിലേക്കു പോകുന്നു.
ഫിഷറിനു ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. മലം മൃദുവായി പോകാൻ സഹായിക്കുന്ന മലദ്വാര പേശികൾക്ക് അയവുവരുന്നു. വേദന ഇല്ലാതാകുന്നു. ഹോമിയോപ്പതി ചികിത്സ കൃത്യമായി നടത്തുകയാണെങ്കിൽ ഫിഷർ, അർശസ്, ഫിസ്റ്റുല എന്നിവ പൂർണമായി ഭേദപ്പെടുത്താൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും. ഒരു ഓപ്പറേഷൻ ഒഴിവാക്കുകയും ചെയ്യാം.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടിസ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409