മനു അശോകൻ സംവിധാനം ചെയ്ത ഉയരെ മികച്ച അഭിപ്രായം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. പാർവതിയാണ് ചിത്രത്തിലെ നായിക.
ഇപ്പോഴിത മനു അശോകൻ ഫേസ്ബുക്കിൽ പങ്കു പങ്കുവച്ച കുറിപ്പാണ് കണ്ണീരണിയിക്കുന്നത്. തന്റെ ഗുരുവും അന്തരിച്ച സംവിധായകനുമായ രാജേഷ് പിള്ളയെക്കുറിച്ചുള്ള ഓർമയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.