കോക്ക്പിറ്റില്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പൈലറ്റ് പരിശീലകനെ ജോലിയില്‍ നിന്ന് പുറത്താക്കി.
അധ്യാപകനും വിദ്യാര്‍ഥിനിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് ഫ്ളൈറ്റ് സ്കൂള്‍ സംഭവം അറിയുന്നത്.
ഇതിനെ തുടര്‍ന്ന്, പൈലറ്റിനെയും, വനിതാ കേഡറ്റിനെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയിലെ റിയാസാന്‍ മേഖലയിലെ റഷ്യന്‍ ഫെഡറല്‍ സബ്ജക്ടിലായിരുന്നു സംഭവം.
റഷ്യയിലെ സാസോവോ ഫ്ലൈറ്റ് സ്കൂള്‍ ഓഫ് സിവില്‍ ഏവിയേഷനിലെ പരിശീലകനായിരുന്നു ഇത്തരമൊരു കൃത്യത്തില്‍ ഏര്‍പ്പെട്ടത്.
അധ്യാപകനായ യുവാവിന് 28ഉം, വിദ്യാര്‍ത്ഥിനിയ്ക്ക് 21ഉം ആണ് പ്രായം. വിവാഹിതനായ അയാള്‍ വിദ്യാര്‍ത്ഥിനിയോടൊപ്പം സെസ്ന 172 വിമാനത്തില്‍ കയറി.
താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. അയാള്‍ വിവാഹിതനായതിനാല്‍ വിദ്യാര്‍ത്ഥിനി അതിന് ഒരുക്കമായിരുന്നില്ല.
എന്നാല്‍, തനിക്ക് സെക്സ് അനുവദിച്ചാല്‍ കൂടുതല്‍ സമയം പറക്കാന്‍ വിടാമെന്ന് പിന്നീട് അയാള്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു.
കൂടുതല്‍ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെണ്‍കുട്ടി അധ്യാപകന്റെ നിര്‍ദ്ദേശം പെണ്‍കുട്ടി അംഗീകരിക്കുകയായിരുന്നു.
തുടര്‍ന്ന് വിമാനയാത്രയ്ക്കിടെ, കോക്പിറ്റില്‍ വെച്ച് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇരുവരും അതിന്റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തു. വിമാനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയ ശേഷമാണ് സെക്സില്‍ ഏര്‍പ്പെട്ടത്.
എന്നാല്‍, ഈ ടേപ്പ് ലീക്ക് ആവുകയും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഇതോടെ സാസോവോ ഫ്ലൈറ്റ് സ്കൂള്‍ അധ്യാപകനെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഫ്ളൈറ്റ് ഇന്‍സ്ട്രക്ടറെയും വിദ്യാര്‍ത്ഥിയെയും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്താക്കി.
ട്രെയിനിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഓട്ടോപൈലറ്റ് മോഡ് ഓണായിരുന്നുവെന്നും, അതിനകത്ത് ഇരുന്ന് ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അവള് പറഞ്ഞു.
ഇത് ആദ്യത്തേതും, അവസാനത്തേതുമാണെന്നും ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും പിന്നീട് അവള് അവകാശപ്പെട്ടു.
വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍ ആരോ ആണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്നാണ് വിവരം.
വിദ്യാര്‍ഥിനി വഴക്കിട്ടതിന്റെ പ്രതികാരമായാണ് സഹപാഠി അങ്ങനെ ചെയ്തതെന്നും വിവരമുണ്ട്. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തില്‍ ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നതോടെ സ്ഥാപനം പൈലറ്റിനെയും കേഡറ്റിനെയും പുറത്താക്കി.
എന്നാല്‍, വീഡിയോ പരസ്യമായി എന്ന് കേട്ടപ്പോള്‍ തന്നെ യുവതി സ്കൂളില്‍ നിന്ന് സ്വയം പിരിഞ്ഞു പോയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.