കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും പ്രദാനം ചെയ്യാൻ രക്ഷിതാക്കൾ പലതും ചെയ്യുന്നു. അവർ തങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അവർക്ക് സന്തോഷവും സമാധാനപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.
സമാനമായ രീതിയിൽ പൈലറ്റാകാൻ ആഗ്രഹിച്ച മകന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഒരു സ്ത്രീ മൂന്ന് പതിറ്റാണ്ടോളം വീട്ടുജോലിക്കാരിയായി ജോലി ചെയ്തു. വിമാനത്തിൽ കയറി പൈലറ്റിനെ കണ്ടപ്പോഴുള്ള അവരുടെ പ്രതികരണം എല്ലാവരുടെയും ഹൃദയം അലിയിപ്പിക്കുന്നതാണ്.
വൺ പെർസെൻറൈൽ എന്നയാൾ റെഡ്ഡിറ്റിലാണ് ഈ പോസ്റ്റ് പങ്കിട്ടത്. വീഡിയോയിൽ അവർ വിമാനത്തിൽ പ്രവേശിക്കുന്നതും ജോലിക്കാർ ടിക്കറ്റ് പരിശോധിക്കുന്നതും കാണാം. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എയർ ഹോസ്റ്റസ് കർട്ടനുകൾ നീക്കുന്നു. പൂക്കളുമായി നിൽക്കുന്ന മകനെയാണ് അവർ കണ്ടത്. പൈലറ്റിന്റെ യൂണിഫോമിൽ മകനെ കണ്ട് ആശ്ചര്യപ്പെട്ട് അവർ കെട്ടിപ്പിടിക്കുന്നു. തുടർന്നുള്ള വൈകാരിക നിമിഷം ആളുകളെ കണ്ണീരിലാഴ്ത്തി.
ഈ ആഴ്ച ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ! അവളുടെ എല്ലാ ത്യാഗങ്ങളുടെയും ഫലം മകനിൽ കാണുന്നതിന് അവൾ എത്ര അഭിമാനിയായ അമ്മയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. “തീർച്ചയായും ഏറ്റവും മധുരമുള്ള കാര്യം. പുഞ്ചിരി എല്ലാം പറയുന്നു.” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
A woman who worked as an housekeeper for 30 years to sponsor her son’s education to become a Pilot breaks down when she flew in his plane.
byu/One_percentile inMadeMeSmile