അശ്വത് പുഷ്പൻ എന്ന പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിൽ വച്ച് ഒരു സ്പെഷ്യൽ വ്യക്തിക്ക് വേണ്ടി അശ്വന്ത് നടത്തിയ അനൗൺസ്മെന്റ് ആണിത്. ആ അതിഥി മറ്റാരുമല്ല അദ്ദേഹത്തിന്റെ അമ്മയാണ്.ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇൻസ്റ്റഗ്രാമിൽ അശ്വന്ത് പങ്കുവച്ച വീഡിയോ ഇതിനകം 8 മില്യൺ ആളുകളാണ് കണ്ടത്.
‘ഇന്ന് ഈ വിമാനത്തിൽ എനിക്ക് ഒരു സ്പെഷ്യൽ ഗസ്റ്റുണ്ട്. എപ്പോഴും ഗ്രോസറി സ്റ്റോറിലേക്കോ സലൂണിലോ ഞാൻ കൊണ്ടുപോകുന്ന ഒരാളാണ് അവർ. എന്നാൽ ഇന്ന്, ഞാൻ അവരെ ആദ്യമായിട്ട് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോവുകയാണ്. ആ സ്പെഷ്യലായിട്ടുള്ള ആള് മറ്റാരും അല്ല എന്റെ അമ്മയാണ്’ എന്നാണ് അശ്വത് പറയുന്നത്. തന്റെ ഡ്രൈവിംഗ് മോശമാണ് എന്ന് അമ്മ മിക്കവാറും പറയാറുണ്ട് എന്നും അശ്വത് കൂട്ടിച്ചേർത്തു.
അനൗൺസ്മെന്റിനു പിന്നാലെ അശ്വന്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും ആ അമ്മയ്ക്ക് ജീവിതത്തിൽ ലഭിക്കാവുന്ന വലിയ ഭാഗ്യങ്ങളിൽ ഒന്നാണിതെന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്.