മുഖക്കുരു തടയാം സിംപിളായി!

111ഹോ, ഇനി മുഖക്കുരു മാറാന്‍ ഞാന്‍ ഇനി എന്തു ചെയ്യണം? ഇത്തരമൊരു ചോദ്യം കേള്‍ക്കാത്ത കേള്‍ക്കാത്തവര്‍ കുറവാണ്. മുഖക്കുരു മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. മുഖക്കുരു വന്നിട്ട് പരിതപിക്കുന്നതിനെക്കാള്‍ നല്ലതല്ലേ വരാതെ സൂക്ഷിക്കുന്നത്. ഇനി പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കൂ. മുഖക്കുരു പടിക്കുപുറത്തു നിര്‍ത്താം.

മുഖം വൃത്തിയായി സൂക്ഷിക്കാം
ദിവസവും രണ്ടു തവണ മുഖം കഴുകുക. അഴുക്കും മൃതകോശങ്ങളും എണ്ണയും നീക്കം ചെയ്യാന്‍ ഇതു സഹായിക്കും. വീര്യം കുറഞ്ഞ ഫേസ്‌വാഷോ ഇളംചൂടുവെള്ളമോ മുഖം കഴുകാന്‍ ഉപയോഗിക്കാം. വീര്യം കൂടിയ സോപ്പ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

മുഖം ഉരച്ചു കഴുകരുത്

ശക്തിയില്‍ അമര്‍ത്തി ഉരച്ചു കഴുകുന്നത് മുഖചര്‍മം കേടുവരുത്തും. കൈകള്‍കൊണ്ടോ മൃദുവായ തുണി ഉപയോഗിച്ചോ വളരെ പതുക്കെ വേണം കഴുകാന്‍.

മേക്കപ്പ് ഇട്ട് ഉറങ്ങരുത്

ഉറങ്ങാന്‍ പോകും മുമ്പ് മുഖത്തെ മേക്കപ്പ് വൃത്തിയായി കഴുകി കളയണം. ഓയില്‍ അടങ്ങിയിട്ടില്ലാത്ത ഫേസ്ക്രീമുകള്‍ കഴിവതും ഉപയോഗിക്കുക.

മുഖക്കുരുവില്‍ തൊടരുത്
ഇടയ്ക്കിടെ മുഖക്കുരുവില്‍ തൊടുന്നത് പലരുടെയും സ്വഭാവമാണ്. ഇത് വളരെ അപകടകരമാണ്. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ ഇത് കാരണമാകും. മാത്രമല്ല, മുഖക്കുരുവിന്റെ വീക്കം കൂടുകയും ചെയ്യും.

Related posts