തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ തുറന്നപോരിനൊരുങ്ങി സംസ്ഥാന സർക്കാർ.
കിഫ്ബി ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) കേസെടുക്കും.
സിഇഒയുടെ പരാതിയിലാണ് കേസെടുക്കുക. തുടർ നടപടികൾ വൈകാതെയുണ്ടാകുമെന്നാണ് അറിയുന്നത്. കിഫ്ബി സിഇഒ ചോദ്യം ചെയ്യലിനും ഹാജരാകില്ല.
ഇഡി ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു അപമര്യാദയായി പെരുമാറിയെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരിൽനിന്നും ഉണ്ടായത്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അതിനിരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ടെന്നും പിണറായി പറഞ്ഞു.
അധികാരം ദുർവിനിയോഗം ചെയ്ത് ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്ഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികൾ കണ്ടിട്ടുണ്ടാകും.
ആ പരിപ്പ് ഇവിടെ വേകില്ല. അത്തരം വിരട്ടു കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.