തിരുവനന്തപുരം: ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം! ബക്രീദിന് ഇളവ് നൽകാനുള്ള തീരുമാനം ദൗർഭാഗ്യകരം; സർക്കാരിനെതിരേ ഐഎംഎ
