പത്തനംതിട്ട: കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികളെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും ഭീരുവും ഏകാധിപതിയുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
സ്വര്‍ണ കള്ളക്കടത്തു കേസിലും ഡോളര്‍ കടത്തിലും ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ്, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആര് നായര്‍, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട,ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ. ബിനുമോന്, അജിത് പുല്ലാട്, ജില്ലാ സെക്രട്ടറി മാരായ ഷെന്‍ ജി. കുറുപ്പ്, ബിന്ദു പ്രകാശ്, ഐടി സെല്‍ സംസ്ഥാന കണ്‍വീനര്‍ എസ്. ജയശങ്കര്‍ തുടങ്ങിയവർ പ്രസംഗിച്ചു.