കൊച്ചി: കോവിഡ് മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിവേദനം പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ആള് കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനും അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജയിംസ് ജോര്‍ജും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനു ശിവരാമന്റെ ഉത്തരവ്.
പൈനാപ്പിള്‍ മേഖലയ്ക്കു സമഗ്രമായ റിലീഫ് പാക്കേജ് പ്രഖ്യാപിക്കുക, 2018 വരെ മുടക്കം വരാതെ വായ്പകള്‍ അടച്ചു തീര്‍ത്തിട്ടുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ഈ മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നതു വരെ കൃഷി തുടര്‍ന്നുകൊണ്ടുപോകാന്‍ പലിശരഹിത വായ്പകള്‍ അനുവദിക്കുക,
പൈനാപ്പിളിന് 25 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കുക, പൈനാപ്പിളില്‍നിന്നു ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉടനടി പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫാര്‍മേഴ്സ് അസോസിയേഷന് നിവേദനം നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിക്കവേ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണനയിലാണെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു.