കാണാതിരിക്കാൻ കണ്ണടച്ച്..! കുറുമാലിയിൽ തണ്ണീർത്തടം നികത്തി തേക്ക് കൃഷി; പൈനാപ്പിൾ കൃഷിയുടെ ഇടവിളയാണ് ഈ കൃഷി; എല്ലാം അധികൃതരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് ആക്ഷേപം

പു​തു​ക്കാ​ട് : നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട നി​യ​മം അ​ട്ടി​മ​റി​ച്ച് കു​റു​മാ​ലി​യി​ൽ തേ​ക്ക് കൃ​ഷി. ​ഒ​രു വ​ർ​ഷം മു​ൻ​പ് പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്ത് പ​രി​വ​ർ​ത്ത​നം ചെ​യ്തെ​ടു​ത്ത സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ തേ​ക്ക് തൈ​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത്.​ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം കു​റു​മാ​ലി​ക്കാ​വ് ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ട് നി​ക​ത്ത​ലും തേ​ക്ക് കൃ​ഷി​യും ന​ട​ക്കു​ന്ന​ത്.

2008ന് ​മു​ൻ​പ് നി​ക​ത്തി​യ ഭൂ​മി​യാ​ണെ​ന്ന രേ​ഖ​യു​ണ്ടാക്കി​യാ​ണ് ഇ​വി​ടെ നീ​ർ​ത്ത​ടം നി​ക​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. 2013 -ലാ​ണ് ത​ണീ​ർ​ത​ടം മ​ണ്ണി​ട്ട് നി​ക​ത്ത​ൽ ആ​രം​ഭി​ച്ച​ത്. അ​ന്ന് അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യും നെ​ൽ​കൃ​ഷി​ചെ​യ്യാ​ൻ ത​യ്യാ​റാ​ണെ​ന്ന​റി​യി​ച്ചും ശാ​ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്ത് രം​ഗ​ത്ത് വ​ന്നി​രു​ന്നു.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധം ആ​ദ്യം ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഇ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു. സിപിഎം, ബിജെപി നേ​താ​ക്ക​ൾ സ്ഥ​ല​ത്തേ​ക്ക് ജാ​ഥ ന​യി​ക്കു​ക​യും.​സിപിഎം പ്ര​വ​ർ​ത്ത​ക​ർ എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​കു​ത്തി മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്ഥ​ല​മു​ട​മ ഇ​വി​ടെ പൈ​നാ​പ്പി​ൾ കൃ​ഷി ആ​രം​ഭി​ച്ച​ത്.​ഏ​ക്ക​ർ ക​ണ​ക്കി​ന് വ​രു​ന്ന ത​ണ്ണീ​ർ​ത​ട​ത്തി​ൽ ചാ​ല് കീ​റി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് പൈ​നാ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്ന​ത്.​

ഒ​രു മാ​സം മു​ൻ​പ് പൈ​നാ​പ്പി​ൾ വി​ള​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പൈ​നാ​പ്പി​ൾ കൃ​ഷി​യു​ടെ ഇ​ട​യി​ലാ​ണ് തേ​ക്ക് തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.അ​ധി​കൃ​ത​രു​ടെ ക​ണ്‍​മു​ന്നി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടില്ലെ​ന്ന് ന​ടി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ കൃ​ഷി വ​കു​പ്പി​നും റെ​വ​ന്യു അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി.

Related posts