തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചാൽ മന്ത്രിമാർ വരില്ലെന്നു ചൂണ്ടിക്കാട്ടിയ ചെന്നിത്തല യോഗത്തിൽ പങ്കെടുത്തിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാകാം മന്ത്രിമാർ പങ്കെടുക്കാത്തതെന്നും പരിഹസിച്ചു.
സിപിഎമ്മിന്റെ സ്ഥിതിയും ഗുരുതരമാണ്. ബിനോയ് കോടിയേരി വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സിപിഎമ്മിനാകുന്നില്ല. സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം ഒഴിയാനുള്ള മര്യാദയെങ്കിലും കോടിയേരി ബാലകൃഷ്ണൻ കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.