തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും സംസ്ഥാനത്തെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദേശിച്ചായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരായ പോർവിളിയും അസംബന്ധ പ്രചാരണവുമായി നടത്തിയ ബിജെപി മാർച്ചിനെ ജനങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ബിജെപി ഭരണമുള്ള ഏതെങ്കിലും സംസ്ഥാനത്ത് കേരളത്തിന്റെ നേട്ടവുമായി താരതമ്യം ചെയ്യാവുന്ന പുരോഗതി ഉണ്ടായോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും പിണറായി വെല്ലുവിളിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായിയുടെ വിമർശനം.
https://www.facebook.com/PinarayiVijayan/posts/1526903004068191