ചെങ്ങന്നൂർ: നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
രക്തസ്രാവവുമായി ചികിത്സ തേടിയ യുവതിയെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം കോട്ടയിലാണ് സംഭവം.
കുഞ്ഞിന് ജീവനുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ ബക്കറ്റുമായി ഓടുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
34 വയസുള്ള യുവതിയും 10 വയസുള്ള മകനും യുവതിയുടെ അമ്മയുമാണ് വാടക വീട്ടില്‍ താമസിക്കുന്നത്. അമ്മയ്ക്കൊപ്പമാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്ന് പോലീസ് പറയുന്നു. മകന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്നാണ് വിവരം.