വര്‍ക്കല: ശ്രീനാരായണ ഗുരുദേവനെ ഒരു മതത്തിന്റെയും ജാതിയുടെയും വക്താവായി മാറ്റാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 84–ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു എന്തിനെയെല്ലാം എതിര്‍ത്തിരുന്നുവോ അതിനെയെല്ലാം മടക്കികൊണ്ട് വരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്നത്. ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുദേവനെ മതത്തിന്റെയും ജാതിയുടെയും വക്താവാക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം: മുഖ്യമന്ത്രി
