തിരുവനന്തപുരം: ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദേശം നൽകി. വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു.
മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലും മന്ത്രിമാർ ആഴ്ചയിലെ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.